തൃശൂർ: അതിരപ്പള്ളിയിൽ കാട്ടിനുള്ളിൽ ദമ്പതികൾക്ക് വെട്ടേറ്റു. ആനപന്തം സ്വദേശി സത്യനും ഭാര്യ ലീലക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണപെട്ടു. ജേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവം നഗറിൽ ചന്ദ്രമണിയാണ് സത്യനെ വെട്ടിയത്.
ചന്ദ്രമണിയുടെ ഭാര്യക്കും പരിക്കുണ്ട്. ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണൻ കുഴി വടപ്പാറയിൽ വെച്ചാണ് സംഭവം. വന വിഭവങ്ങൾ ശേഖരിക്കാനാൻ വനത്തിലേക്ക് പോയതാണ് ഇവർ പറയുന്നത്.