ഡോറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള ശ്രങ്ങളുമായി ബിജെപി സർക്കാർ. 2025 ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. എല്ലാ ഹോംവർക്കുകളും തീർന്നെന്നും ജനുവരി മുതൽ നിയമം നടപ്പിൽ വരുത്തുമെന്നും ഒരു പൊതു ചടങ്ങിൽ വെച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ഏക സിവിൽകോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭാ ഏക സിവിൽകോഡ് ബിൽ പാസാക്കിയത്. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. റിട്ട. ജസ്റ്റിസ് ഭഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യക സമിതിയാണ് ബിൽ തയ്യാറാക്കിയത്. നിയമം നടപ്പിലാക്കുന്നതോടെ എല്ലാവരുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. എല്ലാ വിഭാഗം ആൺകുട്ടികളുടെയും വിവാഹപ്രായം 21 വയസ്സും പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സുമായിരിക്കും. പട്ടിക വർഗത്തെ നിയമത്തിൻറെ പരിധിയിൽ നിഞ്ഞും ഒഴിവാക്കിയിട്ടുണ്ട്.