38.5 C
Saudi Arabia
Monday, July 7, 2025
spot_img

റിഫ പുരസ്‌കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു.

റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻറെ 2024 ലെ റിഫ പുരസ്‌കാരം അഡ്വ. ജയശങ്കറിന്‌ സമ്മാനിച്ചു. ആലുവയിലെ പെരിയാർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. രിഫയുടെ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും ഉൾപ്പടെ നിരവധിപേർ സന്നിഹിതരായിരുന്നു. അരലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം പ്രസിഡൻറ് നിബു വർഗീസ് കൈമാറി.

ആഗസ്‌ത്‌ 30ന് റിയാദിൽ വെച്ച് നൽകാനായിരുന്നു പദ്ധതിയെങ്കിലും സൈബർ ആക്രമണം ശക്തമായതിനെ തുടർന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു. പൊതുനന്മക്കും പൊതു താല്പര്യങ്ങൾക്കും വേണ്ടി ഇടപെടുമ്പോൾ ഇത്തരം ആക്രമണങ്ങൾ സ്വാഭാവികമെന്നും. നിക്ഷിപ്‌ത താൽപര്യക്കാരുടെ സംഘടിത പ്രതിരോധങ്ങളെ ഇച്ഛ ശക്തിയോടെ നേരിടുമെന്ന് അഡ്വ. ജയശങ്കർ അറിയിച്ചു.

രിഫയുടെ മുൻ പ്രസിഡൻറ് ജിമ്മി പോൺസൺ സ്വാഗതം പറഞ്ഞു. സ്ഥാപക ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, മുൻ പ്രസിഡന്റ് മുരളീധരൻ, മുൻ പ്രസിഡന്റ് മോഹൻദാസ് ചേമ്പിൽ, മുൻ ഭാരവാഹികളായ ദേവദാസ് കാടഞ്ചേരി, പ്രദീപ് മേനോൻ, ജയശങ്കർ പ്രസാദ്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Related Articles

- Advertisement -spot_img

Latest Articles