കൊച്ചി: രക്ത സമ്മർദ്ദം വർധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുന്നാസർ മഅദനിയുടെ ആരോഗ്യനില തൽസ്ഥിതിയിൽ തുടരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മഅദനി ചികിത്സക്കെത്തിയത്.
ആഴ്ചകളായി ബിപി ക്രമാതീതമായി വർധിച്ചു നിൽക്കുകയായിരുന്നു. അതിനിടെ ബിപി നിയന്ത്രണവിധേയമായി കുറയുകയൂം കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുകയായിരുന്നു. വിദഗ്‌ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അബ്ദുന്നാസർ മഅദനി