പത്തനംതിട്ട: ബിജെപി മണ്ഡലം തെരഞ്ഞെടുപ്പിനിടെ കൂട്ടത്തല്ല്. ബിജെപി പത്തനംതിട്ട ജില്ലാ ഓഫീസിലാണ് സംഭവം. തൽസമയം മൂന്ന് സംസ്ഥാന നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. അവരുടെ മുന്നിൽ വെച്ചാണ് കയ്യാങ്കളി നടന്നത്.
സംഘർഷം രൂക്ഷമായതോടെ സംസ്ഥാന നേതാക്കൾ ഇടപെട്ടു. പത്ത് മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗമായിരുന്നു. കോന്നി മണ്ഡലം തെരെഞ്ഞെടുപ്പ് നടന്ന സമയത്താണ് സംഘർഷം ഉണ്ടായത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, എന്നിവരാണ് തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാനുണ്ടായിരുന്നത്. ഇവർക്ക് പ്രവർത്തകരെ നിയന്ത്രിക്കാനായില്ല.