തിരുവനന്തപുരം: കടുത്ത ന്യൂനപക്ഷ വിരോധം പ്രചരിപ്പിച്ചു സിപിഎം അതിവേഗം തീവ്ര ഹിന്ദുത്വത്തിലേക്ക് വ്യതിചലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് വൽക്കരണമാണ് സിപിഎമ്മിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേടിയ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്റെ പരാമർശത്തിലൂടെ സംഘ്പരിവാർ അജണ്ടയാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭൂരിപക്ഷം വരുന്ന മതേതര ചേരിയിലുള്ളവരുടെ പിന്തുണയാണ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്രവിജയത്തിന് പിന്നിൽ. അതിനെ വർഗീയമായി വർഗീയമായി ചാപ്പ കുത്തുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുധാകരൻ എംപി പറഞ്ഞു.