തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ക്‌ളീൻ ചിറ്റ്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കകം ഡിജിപിക്ക് നൽകുമെന്ന് അറിയുന്നു.
കാവടിയാറിലെ ആഡംബര വീട് നിർമാണം, അനധികൃത സ്വത്ത് സമ്പാദനം, കുറവൻ കോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറത്തെ മരം മുറി എന്നീ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കാവടിയാറിലെ വീട് നിർമാണത്തിന് എസ്ബിഐയിൽ നിന്ന് ഒന്നര കോടിയുടെ ബാങ്ക് ലോൺ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമ്മാണം യഥാ സമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പടുത്തിയിട്ടു ണ്ടെന്നും റിപ്പോർട്ടിലുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിവി അൻവറിന് തെളിവുകൾ ഒന്നും ഹാജരാക്കാനായില്ല.
കുറവൻ കോണത്തെ ഫ്ലാറ്റ് വിൽപനയിൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും ഫ്ലാറ്റ് വില്പന വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം ശരിയല്ലെന്നും റിപ്പോർട്ടിലുണ്ട്.
മലപ്പുറത്തെ മരം മുറി കേസിലും അജിത്കുമാറുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താ നായില്ലെന്നും പറയുന്നു. അജിത്കുമാർ ഡിജിപിയായി പ്രമോഷൻ ആയതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോർട്ട് നൽകുന്നത്.
പിണറായി വിജയൻറെ വിശ്വസ്ഥനെതിരെയുള്ള വിജിലൻസ് അന്വേഷണം കണ്ണിൽ പൊടിയിടാനുള്ളതാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.