ജുബൈൽ: രണ്ടായ്ച്ച മുമ്പ് ജുബൈലിൽ മരണമടഞ്ഞ കോഴിക്കോട് അഴിയൂർ സ്വദേശി അഭിലാഷിന്റെ കുടുംബത്തിന് വേണ്ടി ജുബൈൽ മലയാളി സമാജം സമാഹരിച്ച തുക കൈമാറി. ജീവകാരുണ്യപ്രവർത്തകനും ജുബൈൽ മലയാളി സമാജം ഹെൽപ്പ് ഡെസ്ക് കൺവീനറുമായ രാജേഷ് കായംകുളം അഭിലാഷിന്റെ ഒരു കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കയും ചെയ്‌തു.
കുടൽ സംബദ്ധമായ അസുഖം കാരണം മുവാസാത്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന അഭിലാഷിനെ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കിഡ്‌നിക്കും അസുഖം ബാധിച്ചതിനാൽ മരണമടയുകയായിരുന്നു.
ഭാര്യയും രണ്ടു കുട്ടികളൂം അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന, അഭിലാഷിൻറെ കുടുംബത്തിനുള്ള സഹായം ജുബൈൽ മലയാളി സമാജം രക്ഷാധികാരി നാസറുദ്ധീൻ, വൈസ് പ്രസിഡന്റ് കുമാർ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവരും എക്സിക്യൂട്ടീവ് മെംബേർസും ചേർന്ന് അഭിലാഷിന്റെ സുഹൃത്തായ സഫ്‌ദറിനു കൈമാറി.
ജുബൈൽ ജുവ ചെയർമാൻ അഷറഫ് മുവാറ്റുപുഴ, കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്രിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ, ജുബൈലിലെ നിരവധി പൊതു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ജുബൈൽ മലയാളി സമാജം പ്രവർത്തകരായ സന്തോഷ്, ഗിരീഷ്, അഷറഫ് നിലമേൽ, ഖാലിദ് കൊല്ലം, ഷഫീഖ് താനൂർ, അനിൽ മാലൂർ എന്നിവർ സഹായ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി.