കുവൈത്ത് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാ ഉജ്ജ്വല സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗൾഫ് രാജ്യം സന്ദർശിക്കുന്നത്.43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യം സന്ദർശിക്കുന്നത്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിദേശകാര്യ കുവൈത്ത് മന്ത്രാലയ വക്താവ് എക്‌സിൽ പങ്കിട്ടു. ചരിത്രപരമായ സന്ദർശനത്തിന് പ്രത്യേക വരവേൽപ്പ്! ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബയാൻ കൊട്ടാരം സ്വീകരിച്ചു. രാഷ്ട്ര തലവന്മാരുമായി വിപുലമായ ചർച്ചകൾ നടത്താൻ കുവൈറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിയും അമീറും എന്നും മുന്നിലാണ്. എക്സ് പോസ്റ്റിൽ കുറിച്ചു.
അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന വേളയിൽ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ കണ്ടതിൽ സന്തോഷമുണ്ട്. എന്നാണ് സന്ദർശനത്തെ കുറിച്ച് പ്രധനമന്ത്രി എക്‌സിൽ നേരത്തെ കുറിച്ചത്. ഗൾഫ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പ്രശംസിച്ച പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ച മോദി ‘ഹലാ മോദി’ എന്ന പരിപാടിയിലും പങ്കെടുത്തു.
ഗൾഫ് സ്പിക് ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവിടെയുള്ള ഇന്ത്യൻ തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്‌ത പ്രധാനമന്ത്രി രാജ്യത്തിൻ്റെ വികസനത്തിന് പ്രവാസികൾ നൽകിയ സംഭാവനകൾ എടുത്തുപറയുകയും ചെയ്തു. തൊഴിലാളികളുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.