മലപ്പുറം: എഡിജിപി അജിത്കുമാറിനെതിരെ വിമർശനവുമായി വീണ്ടും പിവി അൻവർ. അജിത് കുമാറിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അൻവർ.
പോലീസിലെ നോട്ടോറിയസ് ക്രിമിനൽ സംഘം അജിത് കുമാറിനോടൊപ്പമുണ്ട്. അജിത് കുമാറും പി ശശിയും പിണറായി വിജയനും ഒരുമിച്ചാൽ ഒരന്വേഷണവും ഒരിടത്തുമെത്തില്ല. മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ് അജിത്കുമാർ.
അതുകൊണ്ട് തന്നെ വിജിലൻസ് അന്വേഷണം എവിടെയുമെത്തില്ല. കൈവശമുണ്ടായിരുന്ന തെളിവുകൾ എല്ലാം വിജിലൻസിന് നൽകിയിട്ടുണ്ട്. ബാക്കി കോടതിയിൽ ഹാജരാക്കുമെന്ന് അൻവർ അറിയിച്ചു.
കാവടിയാറിലെ ആഡംബര വീട് നിർമ്മാണം, അനധികൃത സ്വത്ത് സമ്പാദനം, കുറവൻ കോണത്തെ ഫ്‌ളാറ്റ് വിൽപന, മലപ്പുറം എസ്‌പി ഓഫീസിലെ മരം മുറിഎന്നീ ആരോപണങ്ങളിൽ നിന്നാണ് അജിത്കുമാറിന് വിജിലൻസ് ക്‌ളീൻ ചിറ്റ് നൽകിയിരുന്നത്.