22.2 C
Saudi Arabia
Friday, October 10, 2025
spot_img

മുഹമ്മദൻസിനെ മൂന്ന് ഗോളിന് തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുഹമ്മദൻസ് എഫ്‌സിയെ മൂന്ന് ഗോളുകൾക്കാണ് കേരളം ബ്ലാസ്‌റ്റേഴ്‌സ് തകർത്തത്.

കളിയുടെ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നിരുന്നില്ല. കളിയുടെ 62-ാമത്തെ മിനുറ്റിൽ മുഹമ്മദൻസ് താരം ബാസ്കർ റോയുടെ സെൽഫ് ഗോൾ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

മത്സരത്തിന്റെ 80-ാമത്തെ മിനുറ്റിലാണ് രണ്ടാമത്തെ ഗോൾ പിറക്കുന്നത്. നോഹ സദോയ് ആണ് ബ്ലാസ്റ്റേഴ്‌സിന് രണ്ടാമത്തെ ഗോളിൻറെ ലീഡ് നൽകിയത്.

അലക്‌സാണ്ടർ കോയീഫാണ് 90-ാമത്തെ മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മൂന്നാമത്തെ ഗോളിന്റെ ലീഡ് നൽകുന്നത്.

Related Articles

- Advertisement -spot_img

Latest Articles