മലപ്പുറം: സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരണപെട്ടു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47)ആണ് മരണപ്പെട്ടത്. നൗഷാദിന്റെ കൂടെ യാത്ര ചെയ്‌തിരുന്ന മകനും പരിക്ക് പറ്റിയിരുന്നു.
വെള്ളിയാഴ്‌ച രാത്രി ഒൻപത് മണിക്ക് എളങ്കൂറിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാല് മണിക്കാണ് മരണം സംഭവിച്ചത്. ഐഎൻടിയുസി വണ്ടൂർ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ വെട്രൻസ് സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, വണ്ടൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.