കോഴിക്കോട്: പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഓക്സിജൻ മാസ്‌കിന്റെയും മറ്റും സഹായത്തോടെ ഐസിയുവിൽ കഴിയുകയാണ് അദ്ദേഹം.
ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.