ജുബൈൽ : കിഴക്കൻ പ്രാവശ്യത്തിലെ ജുബൈലിലെ ക്രിക്കറ്റ് കൂട്ടായ്മയായ ഗ്യാലക്സി ക്രിക്കറ്റ് ക്ലബിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായുള്ള ഗ്യാലക്സി വിൻറർ ക്രിക്കറ്റ് ലീഗ് ഡിസംബർ 26-27 തീയതികളിൽ നടക്കും.
കിഴക്കൻ പ്രാവശ്യയിൽ നിന്നുള്ള മികച്ച 12 ടീമുകളാണ് ജുബൈൽ അൽ ഫാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെന്റ് പങ്കെടുക്കുക.
ടൂർണമെന്റിന്റെ ട്രോഫി പ്രദർശനവും ടീമുകളുടെ ലോട്ടറിയും ജുബൈൽ കൽപക റസ്റ്റോറന്റിൽ നടന്നു. പൊതു പ്രവർത്തകൻ ബൈജു അഞ്ചൽ ഉദ്ഘാടനം നിർവഹിച്ചു.
ഉമേഷ് തേവലക്കര അധ്യക്ഷനായ ചടങ്ങിൽ, സുനിൽ തോമസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബിജു നന്ദിയും പറഞ്ഞു