40.4 C
Saudi Arabia
Sunday, August 24, 2025
spot_img

ഖമീസ് കെഎംസിസി അവാർഡ് അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് സമ്മാനിച്ചു

ഖമീസ് മുശൈത്: സീതി സാഹിബ് ബീഗം സാഹിബ അവാർഡ് അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് സമ്മാനിച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ മികച്ച സേവനങ്ങൾക്ക് ഖമീസ് മുശൈത് കെഎംസിസി ഏർപ്പെടുത്തിയതാണ് അവാർഡ്. ഖമീസ് മുശൈത് ടോപ്‌ലെസ് ഓഡിറ്റോറിയത്തിൽ നടന്ന ‘ദ സ്‌റ്റേറ്റ്മെൻറ്’ സംഗമത്തിൽ കെഎംസിസി നാഷണൽ ആക്റ്റിംഗ് സെക്രട്ടറി ബഷീർ മൂന്നിയൂർ അവാർഡ് വിതരണം നിർവഹിച്ചു.

50000 രൂപയുടെ ഷിഫാ അൽ ഖമീസ് ക്യാഷ് പ്രൈസ് ജലീൽ കാവനൂരും പ്രശസ്‌തി പത്രം മന്തി അൽ ജസീറ റിജാൽ അൽമ മാനേജർ സുൽഫിക്കറലിയും തഹ്‌ലിയക്ക് സമ്മാനിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ജലീൽ കാവനൂർ സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്‌തു.

പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ മജീദ് കൂട്ടിലങ്ങാടി വേദി നിയന്ത്രിച്ചു. നിസാർ കരുവന്തുരുത്തി സ്വാഗതവും ഷഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles