മോസ്‌കോ: റഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫി കമ്മ്യൂനിറ്റി ഏര്‍പ്പെടുത്തിയ ’35 അവാര്‍ഡ്’ മലയാളിക്ക്. സുപ്രഭാതം മലപ്പുറം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി അഫ്താബിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. സ്പോർട്സ് ഫോട്ടോഗ്രഫി വിഭാഗത്തിലാണ് പുരസ്കാരം.
ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഫോട്ടോഗ്രാഫര്‍ കൂടിയാണ് അഫ്താബ്. 41 രാജ്യങ്ങളില്‍ നിന്നായി 301 പേര്‍ പങ്കെടുത്തതില്‍ 1084 എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍നിന്നുള്ള മികച്ച 10 ഫോട്ടോകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. റഷ്യക്കാരായ അഞ്ച് പേരും ഇന്ത്യ, എസ്‌തോനിയ, സെര്‍ബിയ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ ഫോട്ടോഗ്രാഫര്‍മാരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 50 ഫോട്ടോഗ്രാഫര്‍മാരായിരുന്നു ജൂറി.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന 66ാമത് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക്‌സില്‍ 3000 മീറ്റർ സ്റ്റിപ്പിൾ ചേസിൽ പങ്കെടുത്ത പാലക്കാട് ജില്ലയുടെ എസ്. അഭിത്തിന്റെ ചിത്രത്തിനാണ് അഫ്താബിന് പുരസ്കാരം.