തിരുവനന്തപുരം: ക്രിസ്‌തുമസ് രാത്രിയിൽ ഗൃഹനാഥനെ ലഹരി സംഘം വെട്ടിക്കൊന്നു. വർക്കല താഴെ വെട്ടൂരിലാണ് സംഭവം. താഴെ വെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാൻ(60) ആണ് ലഹരി സംഘത്തിന്റെ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം തടഞ്ഞ വിദ്വേഷത്താലാണ് സംഘം വെട്ടി കൊന്നത്. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്‌ച ഉച്ചക്ക് മൂന്നംഗ സംഘം പള്ളിക്ക് സമീപം ലഹരി ഉപയോഗിക്കുന്ന വിവരം ഷാജഹാൻ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വിദ്വേഷത്തിലാണ് ഇന്നലെ രാത്രി താഴെ വെട്ടൂർ പള്ളിക്ക് സമീപം വെച്ച് മൂന്നംഗ സംഘം ഷാജഹാനെ വെട്ടി കൊലപ്പെടുത്തുന്നത്.
തലക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിലെ പ്രധാന പ്രതി ശാക്കിറിനെ മാത്രമേ പോലീസിന് പിടി കൂടാനായിട്ടുള്ളൂ