ജുബൈൽ: സന്ദർശക ജുബൈലിലെത്തിയ കോട്ടയം സ്വദേശി മരണപെട്ടു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക് വന്ന കോട്ടയം കുറുകച്ചാൽ സ്വദേശി ആൻറണി ജോസഫാണ് (69) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ ത്രേസ്യാമ്മയുടെ കൂടെയാണ് മകൾ മറിയയുടെ അടുത്തെത്തിയത്.
മൃതദേഹം ജുബൈൽ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി വരുന്നു.