ന്യൂഡൽഹി: യുവാവ് പാർലമെന്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് നാലു മണിക്ക് പാർലമെൻറ് മന്ദിരത്തിന് സമീപമുള്ള റോഡിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയാണ് ആത്മഹത്യക്ക ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
തീ പെട്ടെന്ന് കത്തി പിടിക്കുന്ന ദ്രാവകം ശരീരത്തിലൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പോലീസെത്തി കനമുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. പൊള്ളലേറ്റ യുവാവിവേ ഉടൻ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് സാരമായ പൊള്ളലേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സമീപത്ത് നിന്നും ഇയാളുയുടെ ബാഗ് കണ്ടെടുത്തിട്ടുണ്ട്. ബാഗും ആത്മഹത്യാ കുറിപ്പും സംഭവ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫോറൻസിക് സംഘവും ദൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.