തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുദ്ധീനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
കമ്പിവടി കൊണ്ട് തല്ലിക്കൊന്ന് മൃതദേഹം പുഴയിലെറിയുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഭാരതപുഴയുടെ തീരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത് ബന്ധുക്കൾക്ക് വിട്ടുനൽകി.
നെഞ്ചിലേറ്റ മർദ്ദനമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.