33.3 C
Saudi Arabia
Friday, August 22, 2025
spot_img

മൻമോഹൻ സിംഗ് അന്തരിച്ചു.

 

ന്യൂ ഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് (92) അന്തരിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം അത്യാസന്ന നിലയിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായ സിംഗ് 33 വർഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിൽ രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കേന്ദ്ര ധനമന്ത്രിയായിരുന്നു.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്തംബർ 26 ന് ജനിച്ച ഡോ. മൻമോഹൻ സിംഗ് 1972-ൽ ധനമന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

 

 

 

 

 

 

Related Articles

- Advertisement -spot_img

Latest Articles