കൊച്ചി: കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ ഉൾപ്പടെ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
സിപിഎം നേതാക്കൾ ഉൾപ്പടെ 24 പ്രതികളാണുണ്ടായിരുന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയാണ് കൊലകുറ്റം തെളിഞ്ഞിരിക്കുന്നത്. 20 പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു. 2019 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പതകായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത്ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരങ്കര റോഡിൽ തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു
ആദ്യം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിൽ കോടതി വിധി പറയുന്ന പശ്ചാത്തലത്തിൽ കല്യോട്ട് കനത്ത പോലീസ് സുരക്ഷാ ഏർപ്പെടുത്തിയിരുന്നു.
കേസിൽ സിബിഐ അനേഷണം ആവശ്യപ്പെട്ട് കുടുംബം ഫയൽ ചെയ്‌ത കേസിനെതിരെ പ്രമുഖ അഭിഭാഷകരെ സംസ്ഥാന സർക്കാർ നിയമിക്കുകയും കോടികണക്കിന് രൂപ ഈ ആവശ്യത്തിൽ ചെലവിടുകയും ചെയ്തിരുന്നു. സിപിഎം പ്രതികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ചതിനെതിരെ ശക്തമായ പ്രതിഷേധവും ഉണ്ടായിരുന്നു.