കൊല്ലം: മദ്യപിക്കാൻ പണം ലഭിക്കാത്തതിനാൽ മകൻ അമ്മയെ വെട്ടി പരിക്കേൽപിച്ചു. തേവലക്കര പടിഞ്ഞാറ്റുംമുറിയിൽ കൃഷ്ണകുമാരിക്കാണ് വെട്ടേറ്റത്. മകൻ മനു മോഹനാണ് കൃഷ്ണകുമാരിയെ വെട്ടിയത്. കൈക്കും മുഖത്തും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
മദ്യപിക്കാൻ കൃഷ്ണകുമാരിയോട് മനു പണം ആവശ്യപ്പെട്ടിരുന്നു. ലഭിക്കാത്തതിനെ തുടർന്ന് പുറത്തു പോയി മദ്യപിച്ചെത്തിയ മനു കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ മനു മോഹനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.