42 C
Saudi Arabia
Tuesday, August 26, 2025
spot_img

രണ്ട് വർഷം മുമ്പ് അപകടത്തിൽ കാല് നഷ്ടമായ മലയാളിക്ക് സഹായം നൽകി.

ജുബൈൽ : ദമാം ഹൈവേയിലുണ്ടായ അപകടത്തെ തുടർന്ന് ദുരിതത്തിലായ മലയാളിക്ക് സഹായം എത്തിച്ചു നൽകി
ജുബൈൽ മലയാളി സമാജം. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കോഴിക്കോട് സ്വദേശിക്ക് സഹായം എത്തിച്ചു നൽകിയ ദിവസങ്ങൾക്കകം തന്നെ മറ്റൊരു സഹായത്തിന് കൂടെ മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് ജുബൈൽ മലയാളി സമാജം.

രണ്ടു വർഷം മുമ്പ് ഉണ്ടായ അപകടത്തെ തുടർന്ന് മുട്ടിന് മുകളിൽ കാലു മുറിച്ചു മാറ്റേണ്ടി വന്ന ആലപ്പുഴ സ്വദേശിക്കാണു ഈ തവണ സഹായം എത്തിച്ചു നൽകിയത്. ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ നാസ് വക്കം അറിയിച്ചതിനെ തുടർന്ന്, ഹെൽപ് ഡെസ്ക് കൺവീനറും പൊതുപ്രവർത്തകനുമായ രാജേഷ് കായംകുളവും, ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചലും നേരിട്ട് ഇയാളെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പു നൽകുകയും ചെയ്തു.

തുടർന്ന്, അംഗങ്ങളുടെ കൂടിയാലോചനക്ക് ശേഷം ആവശ്യമായ സാധനങ്ങൾ
സമാജം അംഗം ഷാജഹാൻ പൊടിക്കട എത്തിച്ചു നൽകി. മൂന്നു മാസമായി കുടിശ്ശികയായിരുന്ന റൂം വാടക അടക്കാൻ ഒരു ആഴ്ച സമയം അവധി വാങ്ങിയ ശേഷം തുക സമാഹരിച്ചു നൽകുകയായിരുന്നു.

രക്ഷാധികാരി മൂസാ അറക്കൽ, വൈസ് പ്രസിഡന്റ് എബി ജോൺ ചെറുവക്കൽ, എബി ജോൺ, നസ്സാറുദീൻ,
ഷഫീക് താനൂർ, അഷറഫ് നിലമേൽ, നസ്സാറുദീൻ പുനലൂർ, കുമാർ എന്നിവർ നേത്യത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles