റിയാദ്: സൗദി ബാലൻ മരണപ്പെട്ട കേസിൽ റിയാദ് ജയിയിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്നും കോടതി പരിഗണിച്ചില്ല. റിയാദ് ക്രിമിനൽ കോടതി കേസിൽ കൂടമുതൽ പഠനങ്ങൾ വേണമെന്ന നിഗമനത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കുമെന്നറിയുന്നു.
മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധിയാണ് പല കാരണങ്ങളാൽ നീണ്ടുപോവുന്നത്. അഞ്ചാമത്തെ തവണയാണ് റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേസ് മാറ്റി വെക്കുന്നത്. കോഴിക്കോട് കോടമ്പുഴ സ്വാദേശിയായ അബ്ദുൽ റഹീം 18 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ്.
റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കുടുംബം ആവശ്യപ്പെട്ട ദിയാധനം കേരളീയ സമൂഹം ഒന്നാകെ ഇടപെട്ട് സ്വരൂപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം ആവശ്യപ്പെട്ട കാശും വക്കീൽ ചെലവുകളും എല്ലാം ആവശ്യപ്പെട്ട സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നൽകിയിട്ടുമുണ്ട്.