ജുബൈൽ: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിംഗിന്റെയും പ്രശസ്ത കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീ എം ടി വാസുദേവൻ നായരുടെയും വിയോഗത്തിൽ ജുബൈൽ മലയാളി സമാജത്തിന്റെ (ജെ എം എസ്) അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നവീകരിക്കുകയും ആധുനികതയിലേക്കു നയിക്കുകയും ചെയ്ത മൻമോഹൻ സിംഗിന്റെ മരണം രാജ്യത്തിനും ലോകത്തിനും വലിയ നഷ്ടമാണ്.
പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയുടെ വളർച്ചയുടെ പാതയിൽ വലിയ മികവുകൾക്കാണ് മൻമോഹൻ സിംഗ് നേത്യത്വം നൽകിയത് എന്നും യോഗം വിലയിരുത്തി. മൻമോഹൻ സിംഗ് അനുശോചന സന്ദേശം അവതരിപ്പിച്ചു ജുബൈൽ മലയാളി സമാജം വൈസ് പ്രസിഡണ്ട് ശ്രീ എബി ജോൺ സംസാരിച്ചു.
ആയിരം പൂർണ്ണ ചന്ദ്രപ്രഭയിൽ തിളങ്ങിനിന്ന പ്രശസ്ത കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീ എം ടി വാസുദേവൻ നായരുടെ മരണം മലയാള സാഹിത്യത്തിനും മലയാള സിനിമയ്ക്കും തീരാ നഷ്ടമായി. മാനവപക്ഷത്തുനിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സൃഷ്ടികളിലൂടെ വിരൽചൂണ്ടിയ സാഹിത്യകാരനായിരുന്നു എം.ടി വാസുദേവൻ നായർ. എല്ലാതലത്തിലും മലയാളത്തിന് കൈവന്ന പുണ്യമാണ് അരങ്ങൊഴിഞ്ഞതെന്ന്
അനുശോചന പ്രബന്ധം അവതരിപ്പിച്ച ട്രെഷറർ ശ്രീ സന്തോഷ് കുമാർ ചക്കിങ്കൽ പറഞ്ഞു.
മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചലിന്റെ നേത്രത്വത്തിൽ നടന്ന അനുശോചന യോഗം ജുവ ചെയർമാൻ അഷ്‌റഫ് മുവാറ്റുപുഴ ഉത്ഘാടനം ചെയ്തു. ലോക മലയാളി സഭാംഗം നിസാർ ഇബ്രാഹിം, കുഞ്ഞക്കോയ താനൂർ, അനിൽ മാലൂർ, നാസറുദ്ധീൻ, അഷ്‌റഫ് നിലമേൽ, ഷഫീഖ് താനൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.