ജിദ്ദ: പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌താൽ പരമാവധി 1,00,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു.
പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ചട്ടങ്ങൾ നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ ഏർപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യം നന്നാക്കുന്നതിനുള്ള ചെലവിൻറെ 75 ശതമാനം വരെ പിഴ ഈടാക്കും, പരമാവധി പിഴ 100,000 റിയാൽ ആയിരിക്കും.