31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ദമ്മാം ഒഐസിസി ഡോ. മൻമോഹൻ സിംഗ് അനുശോചന യോഗം സംഘടിപ്പിച്ചു.

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. മൻമോഹൻ സിംഗ് അനുശോചന യോഗം സംഘടിപ്പിച്ചു. റീജ്യണൽ പ്രസിഡൻറ് ഇ കെ സലീമിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല മുഖ്യ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ ഡോ. മൻമോഹൻ സിംഗ്‌ നൽകിയ സംഭാവനകൾ‌ വിലമതിക്കാനാകാത്തതാണ്. ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രം, നയതന്ത്രം, രാഷ്ട്രീയശാസ്ത്രം എന്നിവയിൽ സമന്വയിച്ച പ്രോജ്വല പ്രൗഢിയായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണം വഴി രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കിയ ഈ സാമ്പത്തിക ശാസ്ത്രജ്ഞനെ ചരിത്രം ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി എന്നും വിലയിരുത്തും.

1990-കളിലെ സാമ്പത്തിക വിപ്ലവ പ്രകൃയകളിലൂടെ ഇന്ത്യയെ ആഗോള വേദിയിൽ ഒരു പ്രധാന ശക്തിയായി ഉയർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് അത്യന്തം വിലമതിക്കത്തക്കതാണ്. വിപണി അധിഷ്ഠിത വളർച്ചയുടെ ശക്തിയിൽ വിശ്വാസമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ദാരിദ്ര്യം കുറയ്ക്കുകയും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്തു.

യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ അദ്ദേഹം നടപ്പിലാക്കിയ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ആദിവാസികൾക്കും വനവാസികൾക്കും വനഭൂമി അവകാശം നൽകിയ നിയമം എന്നിവയെല്ലാം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് പ്രയോജനം നൽകിയ വികസനങ്ങൾ ആയിരുന്നു. നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടു നിരോധന നടപടിക്കെതിരെ ഡോ. മൻമോഹൻ സിംഗ്‌ പാർലമെന്റിൽ നടത്തിയ പ്രസംഗം രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഏറെ പഠനയോഗ്യമായ പ്രസംഗങ്ങളിലൊന്നാണ്. നോട്ടു നിരോധന കാര്യത്തിൽ അദേഹത്തിൻറ്റെ വിലയിരുത്തൽ ശരിയാണെന്ന് അതിവേഗം തെളിയിക്കപ്പെട്ടു.

സാമ്പത്തിക കഴിവിന് പുറമേ രാജ്യതന്ത്രജ്ഞനായ ഡോ. സിംഗ്‌ രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാതൃകാപരമായ നേതാവായും അംഗീകരിക്കപ്പെട്ടിരുന്നു. വ്യക്തിപരമായ ഒരു നേട്ടത്തിന് പോലും തീരെ ശ്രമിക്കാത്ത രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹം, പ്രതിസന്ധികളിൽ പോലും അദ്ദേഹത്തിന്റെ ആശയങ്ങളിൽ ഉറച്ചുനിന്നു. 2004 മുതൽ 2014 വരെ സേവനമനുഷ്ഠിച്ച പതിനാലാമത് പ്രധാനമന്ത്രിയുടെ പദവിയിൽ അദ്ദേഹം വർഗീയതയ്ക്ക് അതീതമായ ഭരണം പ്രദാനം ചെയ്യുകയും സമഗ്ര ജനപക്ഷ നയങ്ങളുമായി ഭരണനേതൃത്വം നൽകുകയും ചെയ്തു.

വിപ്ലവകരമായ സാമ്പത്തിക നയങ്ങളും സാമൂഹിക പദ്ധതികളുമായി അദേഹം രാജ്യത്തെ ദശകങ്ങളോളം സ്വാധീനിച്ച മഹാനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും രാഷ്ട്രീയ രംഗത്തിനും തീരാ നഷ്ടമായി മാറുന്നു എന്ന് അനുശോചന പ്രസംഗം നിർവഹിച്ചവർ അഭിപ്രായപ്പെട്ടു.

റീജ്യണൽ ജനറൽ സെക്രട്ടറി പാർവ്വതി സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബഷീർ വാരോട് (നവോദയ) മുഹമ്മദ് കുട്ടി കോഡൂർ (കെ എം സി സി) ഷാജി മതിലകം (നവയുഗം) അൽബിൻ ജോസഫ് (ലോക കേരള സഭാംഗം) ഷബീർ ചാത്തമംഗലം (പ്രവാസി വെൽഫയർ) മുജീബ് കളത്തിൽ (ജയ്ഹിന്ദ്) നൗഷാദ് ഇരിക്കൂർ (മീഡിയ വൺ) ലിബി ജയിംസ് (ഒ ഐ സി സി വനിതാവേദി) അബ്ദുൽ സത്താർ (തമിഴ് സംഘം) ഷിഹാബ് കൊയിലാണ്ടി (മുസ്ലിം സർവ്വീസ് സൊസൈറ്റി) ഷമീർ പത്തനാപുരം (തനിമ) മഞ്ജു മണിക്കുട്ടൻ (സാമൂഹിക പ്രവർത്തക) ഷനീബ് അബൂബക്കർ (സൗദി മലയാളി സമാജം) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. റീജ്യണൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജ്യണൽ വൈസ് പ്രസിഡൻറ് നൗഷാദ് തഴവ പരിപാടിയുടെ അവതാരകനായിരുന്നു.

പി കെ അബ്ദുൽ കരിം, വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സി.ടി ശശി, ജേക്കബ് പാറയ്ക്കൽ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധികാ ശ്യാം പ്രകാശ്, മനോജ് കെ.പി, ബിനു പി. ബേബി, ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, ഹമീദ് മരക്കാശ്ശേരി, ഷൗക്കത്ത് വെള്ളില, ദിൽഷാദ് തഴവ, ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പിൽ, അഷ്റഫ് കൊണ്ടോട്ടി, ബാബു സെക്കൻറ് ഇൻഡസ്ട്രിയൽ, അസീസ് കുറ്റ്യാടി, ഡിജോ പഴയ മഠം, ഷംസീർ കോറളായ് തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles