33.9 C
Saudi Arabia
Friday, October 10, 2025
spot_img

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു.

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിലെ മകൻറെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കൗമുദി ബാലകൃഷ്ണന്റെ ശിഷ്യനായി കേരളം കൗമുദി ദിനപത്രത്തിലാണ് തുടക്കം കുറിച്ചത്. ദീർഘകാലം കലാകൗമുദി വാരികയുടെ എഡിറ്റർ ആയിരുന്നു. ഒട്ടേറെ പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്.

ആത്മ കഥയായ എൻറെ പ്രദക്ഷിണ വഴികൾക്ക് 2012 ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥ ജയചന്ദ്രൻ നായരുടേതാണ്. റോസാദലങ്ങൾ, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയിൽതുണ്ടുകൾ, ഉന്മാദത്തിൻറെ സൂര്യകാന്തികൾ എന്നിവയാണ് പ്രധാന കൃതികൾ. കാഴ്ച്ചയുടെ സത്യം എന്ന കൃതിക്ക് 2012ൽ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles