24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവം; അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ ഉൾപ്പടെ 11 പേർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപെടുത്താൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് നിലമ്പൂർ പോലീസ് കേസെടുത്തത്.

പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം അൻവറിന്റെ വീട്ടിലെത്തി. അൻവറിന്റെ ഒതായിലെ വീട്ടിലാണ് പോലീസ് എത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിൻറെ നേതൃത്വത്തിലാണ് അൻവറിന്റെ വീടിന് പുറത്ത് പോലീസ് സന്നാഹമെത്തിയിരിക്കുന്നത്.

വീടിനകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പോലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles