ബംഗളൂർ : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് ബാധിച്ചതായി റിപ്പോർട്ട്. ചൈനയിൽ ഇത്തരം കേസുകൾ വർധിക്കുന്നതായി വാർത്തകൾ വരുന്നതിനിടക്ക്
ഇന്ത്യയിലെ ആദ്യ കേസാണിത്.
കുട്ടിക്ക് യാത്രാ ചരിത്രമൊന്നുമില്ല. കർണാടക ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ചൈനയിൽ റിപ്പോർട്ട് ചെയ്‌ത എച്ച്എംപിവിയുടെ അതേ വിഭാഗത്തിൽ പെട്ടതാണോ തന്നെയാണോ ഇതെന്ന് വ്യക്തമല്ല.
ആവശ്യമായ നിരീക്ഷണ സംവിധാനങ്ങളോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.“സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് വിവരങ്ങളും സംഭവവികാസങ്ങളും വിലയിരുത്തുകയും ചെയ്യും” ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.