കൊച്ചി: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയുടെ ഗൗരവം ചോർത്തിക്കളയാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നൽകിയത്. പൊതുയിടങ്ങളിൽ തന്നെ അപമാനിച്ചു, പൊതു ബോധം തനിക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമമാണെന്നും ചൂണ്ടികാണിച്ചാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്.
വസ്ത്ര സ്വാതത്ര്യം തന്റെ മൗലിക അവകാശമാണെന്നും രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും നടി പറയുന്നു. സൈബറിടങ്ങളിൽ പൊതുജനം തനിക്കെതിരെ തിരിയാൻ ഇതിടയാക്കി. താനും കുടുംബവും കടന്നു പോകുന്നത് വല്ലാത്ത മാനസിക സംഘർഷത്തിലൂടെ യാണെണെന്നും സാമൂഹിക മാധ്യമങ്ങളിൽ ഹണി റോസ് പങ്ക് വെച്ചു.