ഭോപ്പാൽ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്‌ജിൽ സൂക്ഷിച്ച 44 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സജ്ജയ് പട്ടീരാർ എന്ന യുവാവാണ് അറസ്റ്റിലായത്. പങ്കാളി പ്രതിഭ പ്രജാപതിയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ആറു മാസത്തോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി രണ്ടുപേരും വാടക വീട്ടിൽ ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. സഞ്ജയ് നേരത്തെ വിവാഹിതനായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പ്രതിഭ പ്രജാപതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സഞ്ജയ് ക്രൂരകൃത്യം ചെയ്‌തതെന്നാണ് പോലീസ് പറയുന്നത്
കൂട്ടുകാരന്റെ സഹായത്തോടെയാണ് സഞ്ജയ് കൊലപാതകം നടത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചത്. വീട്ടിൽ ദുർഗന്ധം വന്നതിനെ തുടർന്ന് പുതിയ താമസക്കാരൻ ബൽബീർ രജ്‌പുത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ചോദ്യം ചെയ്യലിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു