ജുബൈൽ: ആഘോഷണങ്ങളുടെ വിത്യസ്ത കാഴ്ചകളും ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ശക്തിയും തെളിയിച്ച ജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച ക്രിസ്മസ്, ന്യൂ ഇയർ, വിന്റർ ഫെസ്റ്റ് നവ്യാനുഭവമായി. സമാജം അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തങ്ങൾ, ക്രിസ്മസ് കരോൾ തുടങ്ങിയവ ഫെസ്റ്റിനെ വേറിട്ട അനുഭൂതിയാക്കി. കഥകൾ പറഞ്ഞും കവിതകൾ ചെല്ലിയും ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മലയാള അദ്ധ്യാപകൻ സനൽ കുമാർ വിദ്യാർത്ഥികളുമായി സല്ലപിച്ചു.
ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്‌സുമാരായ ബിബി രാജേഷ്, ധന്യ ഫെബിൻ, സജിന, ബീന ബെന്നി,സുജ, രഞ്ജിത്ത്, ടിന്റു രഞ്ജിത്ത് എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. പുതിയ ഭരണസമിതിയെ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ പ്രഖ്യാപിച്ചു.
സാഫറോൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മമ്മൂടാൻ ഉൽഘാടനം നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ,ശിഹാബ് മങ്ങാടൻ,വിനോദ്,അജ്മൽ സാബു, സമാജം രക്ഷാധികാരികളായ മൂസ അറക്കൽ, നാസറുദ്ധീൻ പുനലൂർ ഷാജഹാൻ തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ സാംസ്‌കാരിക നേതാക്കളും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
എബി ജോൺ, മുബാറക്, ഷൈലകുമാർ, ഷഫീഖ് താനൂർ, ഗിരീഷ്, അനിൽ മാലൂർ, അഷ്‌റഫ് നിലമേൽ, ഷാജഹാൻ, ഹക്കീം പറളി,ദീപു, ഡോക്ടർ നവ്യ വിനോദ്, ദിവ്യ നവീൻ,ഷെമീർ, സിബി, സന്തോഷ് കുമാർ ചക്കിങ്കൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.