30.4 C
Saudi Arabia
Thursday, August 21, 2025
spot_img

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി

മലപ്പുറം: അരീക്കോട് വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. അകന്ന ബന്ധുവും നാട്ടുകാരും ഉൾപ്പടെയുള്ള എട്ട് പേർക്കെതിരെയാണ് ആരോപണം ഉയർന്നത്. 36 കാരിയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കാണ് പീഡനം ഏൽക്കേണ്ടി വന്നത്. കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

യുവതിയെ മുഖ്യപ്രതി പലർക്കായി കാഴ്‌ച വെച്ചുവെന്നാണ് പരാതി. പ്രതികൾ യുവതിയെ പല തവണ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് പീഡനം നടത്തിയത്. യുവതിയുടെ പക്കൽ നിന്നും 15 പവന്റെ ആഭരണവും പ്രതികൾ കവർന്നെടുത്തു.

യുവതിക്ക് മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികൾ യുവതിയെ ചൂഷണത്തിന് വിധേയമാക്കിയത്. കേസ് പിൻവലിക്കുന്നതിന് മുഖ്യപ്രതിയുടെ പക്കൽ നിന്നും ഭീഷണിയുള്ളതായി യുവതിയുടെ സഹോദരനും ഭാര്യയും ആരോപിച്ചു. കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനമെന്നും സഹോദരൻ അറിയിച്ചു. കൂടുതൽ പേരുകൾ ഇതിൽ ഉൾപ്പെടുന്നതായി സംശയിക്കുന്നുണ്ടെന്നും സഹോദരൻ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles