രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് മികച്ച ജയം. അയർലൻഡിനെതിരെ 116 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഏകദിന പരമ്പര ഉറപ്പിച്ചു ഇന്ത്യ. ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ൩൭൦ റൺസ് എടുത്തു വനിതാ ഏക ദിനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ സ്‌കോർ കൂടിയാണിത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസിൽ അവസാനിച്ചു. കൂറ്റം സ്‌കോർ ലക്‌ഷ്യം വെച്ച് കളിക്കിറങ്ങിയ അയർലൻഡിന് ഒരു ഘട്ടത്തിലും പെർഫോം ചെയ്യാനായില്ല. ക്രിസ്റ്റിന കോൾട്ടർ റിയാലിയാണ് പൊരുതി നിന്നത്. താരം 80 റൺസ് മാത്രമാണെടുത്തത് ഓപ്പണര്‍ സാറ ഫോബ്സ് (38), ലോറ ഡെല്‍നി (37), ലി പോള്‍ (പുറത്താകാതെ 27) എന്നിവരും പിടിച്ചു നിന്നു.
ഇന്ത്യക്കായി ദീപ്തി ശര്‍മ 3 വിക്കറ്റുകള്‍ വീഴ്ത്തി. പ്രിയ മിശ്ര 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ടിറ്റസ് സാധു, സയാലി സത്ഗരെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു