റിയാദ്: ആഗോള പവർ ഫയർ റാംഗിംഗിൽ അറബ് മേഖലയിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 24ാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. 145 രാജ്യങ്ങൾക്കിടയിൽ നടന്ന തെരെഞ്ഞെടുപ്പിലാണിത്. 2025 ൽ മുൻ നിരയിൽ ഇടം നേടിയവരിൽ ചില അറബ് രാജ്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്‌ത് സൈന്യമാണ് ഒന്നാം സ്ഥനത്തുള്ളത്. ആഗോള തലത്തിൽ ഇത് 19ാം സ്ഥാനത്താണ്. അൾജീരിയ, ഇറാഖ്, യുഎഇ സൈന്യങ്ങൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനത്തുണ്ട്.
ആയുധങ്ങളുടെ എണ്ണം മുതൽ ആയുധങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും വൈവിധ്യം, സേനയുടെ വലിപ്പം, സാമ്പത്തിക സ്ഥിരത, വ്യവസായങ്ങൾ, ഭൂമിശാസ്ത്രം, ലോജിസ്റ്റിക് ശേഷി, സാങ്കേതിക ശേഷി, സേനയുടെ പോരാട്ട സന്നദ്ധത, പരിശീലനം ഉൾപ്പടെയുള്ള 50 സൂചികകളാണ് ലോക രാജ്യങ്ങളുടെ സൈനിക റാംഗിംഗ് നിശ്ചയിക്കുന്ന ‘ഗ്ലോബൽ പവർ ഫയർ’ പരിഗണിക്കുന്നത്.
ആഗോളതലത്തിൽ അമേരിക്ക തന്നെയാണ് സൈനിക ശക്തിയിൽ ഒന്നാം സ്ഥാനത്തുള്ളത്. റഷ്യ രണ്ടും ചൈന മൂന്നാംസ്ഥനത്തുമാണ്. ഇന്ത്യക്കും ദക്ഷിണ കൊറിയക്കും നാലാം സ്ഥനമാണുള്ളത്. ശക്തമായ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭൂട്ടാൻ ഉൾപ്പടെയുള്ള പുതിയ രാജ്യങ്ങളും കടന്ന് വന്നിട്ടുണ്ട്.