31.5 C
Saudi Arabia
Thursday, August 21, 2025
spot_img

ദമ്മാമിൽ മുഹമ്മദ് റാഫി അനുസ്‌മരണം

ദമ്മാം: അതുല്യ ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു ദമ്മാമിലെ കല സാംസ്‌കാരിക കൂട്ടായ്‌മയായ മെഹ്ഫിൽ മുഹമ്മദ് റാഫി അനുസ്‌മരണം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡനിൽ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടി ബഷീർ ചാത്തമംഗലം ഉത്ഘാടനം ചെയ്‌തു. മെഹ്ഫിലിന്റെ പുതിയ ലോഗോ ജംഷാദ് കണ്ണൂർ പ്രകാശനം ചെയ്‌തു. തുടർന്ന് റാഫി അനുസ്‌മരണവും ഓർമ്മയിലെ റാഫി ഗാനങ്ങളും നടന്നു.

അതുല്യ ഗായകനും സംഗീതത്തിലൂടെ ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തിയ മികച്ച വ്യക്തിത്വമായിരുന്നു റാഫിയെന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ യൂനസ് കായംകുളം പറഞ്ഞു. യൂനസ് തിരുവനന്തപുരം, മെഹ്ബൂബ് കൊടുങ്ങല്ലൂർ, ഹാഷിം യൂനസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആഷിഫ് കൊല്ലം അധ്യക്ഷത വഹിച്ചു. സഈദ് ഹമദാനി അവതാരകനായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles