തിരുവനന്തപുരം: പിവി അൻവർ എംഎൽഎ രാജിവെച്ചു. നിലമ്പൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ഇന്ന് രാവിലെയാണ് സ്‌പീക്കർക്ക് കത്ത് കൈമാറിയത്. എംഎൽഎ ബോർഡ് നീക്കം ചെയ്‌ത കാറിലാണ് സ്‌പീക്കറെ കാണാനെത്തിയത്. തലസ്ഥാനത്ത് അദ്ദേഹം പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. അൽപ സമയത്തിന് ശേഷം വാർത്താ സമ്മേളനം ആരംഭിക്കും
അൻവർ യുഡിഎഫ് മുന്നണിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കുന്നതി നിടെ യായിരുന്നു മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ അൻവർ തീരുമാനിക്കുന്നത്. കൂറുമാറ്റ നിരോധന നിയമന പ്രകാരം അയോഗ്യനാക്കാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്.