റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ട തിരുവനന്തപുരം കിളിമാനൂർ തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം തിങ്കളാഴ്ച നസീമിൽ ഖബറടക്കി. ഹൃദയസംബദ്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. നവോദയ ജീവകാരുണ്യ വിഭാഗം കൺവീനർ ബാബുജി നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
25 വർഷമായി റിയാദിൽ വരികയായിരുന്നു. ദാഖിൽ മഹദൂദിൽ ഇലൿട്രിക്കൽ ജോലികൾ സ്വന്തം നിലയിൽ ചെയ്തു വരികയായിരുന്നു. കാസർഗോഡ് ദേലമ്പാടി പരപ്പ സ്വദേശി ആയിഷത്ത് മിസ്രിയയാണ് ഭാര്യ. പിതാവ്: തൊളിക്കുഴി സ്വദേശി ഷുഹൈബ്, മാതാവ്: കാമിലത്ത് ബീവി, മകൻ: മുഹമ്മദ് മിഷാൻ