മലപ്പുറം: പുത്തൂർ ചിനക്കൽ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരണപെട്ടു. മരവട്ടം പട്ടതെടി ഹൗസിലെ ഹംസ, കാവതികുളം ആലം വീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ് എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രകൾ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്,