വാഷിംഗ്‌ടൺ: അമേരിക്കയുടെ 47 മത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 10.30) സ്ഥാനാരോഹണ ചടങ്ങ്. തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങ് നടത്താനായിരുന്നു പദ്ധതിയെങ്കിലും അതി ശൈത്യം കാരണം ഭരണ സിരാകേന്ദ്രമായ കാപിറ്റോൾ മന്ദിരത്തിനുള്ളിലെ റോട്ടൻഡ ഹാളിലായിരിക്കും ചടങ്ങ് നടക്കുക.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി നടക്കുന്ന പ്രാർഥനാ ചടങ്ങുകൾക്ക് ന്യൂയോർക്ക് ആർച് ബിഷപ് കർദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീം കോടതി ജഡ്‌ജ് ജോൺ റോബെർട്സ് സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലും. രണ്ടാമതായി ട്രംപ് സത്യപ്രതിജ്ഞ ചൊല്ലും. ബൈബിളിൽ തൊട്ടായിരിക്കും പ്രതിജ്ഞ ചൊല്ലുക.
സത്യപ്രതിജ്ഞക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനം ചെയ്യും. നാല് വർഷം രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കും. സ്ഥാനാരോഹണ ചടങ്ങിലേക്ക് വിദേശ പ്രതിനിധികളെ ക്ഷണിക്കുന്ന പതിവ് അമേരിക്കയിലില്ലെങ്കിലും ചില വിദേശ പ്രതിനിധികളെ പരിപാടിയിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വിദേശകാര്യ മന്ത്രി എസ ജയശങ്കർ പങ്കെടുക്കും.
നാല് വർഷം മുന്നെ ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് മുന്നേ നടന്ന ആക്രമണവും മാസങ്ങൾക്ക് മുൻപ് ട്രംപിന് നീ നടന്ന വധശമവും മുൻ നിർത്തി കനത്ത സുരക്ഷയാണ് വാഷിങ്ങ്ടണിൽ ഒരുക്കിയിരിക്കുന്നത്