കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടി കൊണ്ടുപോയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ. ചേലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് കസ്റ്റഡിയിലെടുത്തത്.
കൂറുമാറുമെന്ന് ഭയത്താലാണ് കലാ രാജുവിനെ സിപിഎം നേതാക്കൾ ചേർന്ന് തട്ടി കൊണ്ടുപോയതെന്നാണ് കേസ്. അന്യായമായി തടഞ്ഞുവെക്കൽ, നിയമവിരുദ്ധമായി കൂടിച്ചേരൽ, തട്ടി കൊണ്ടുപോവൽ, ദേഹോദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കൂത്താട്ടുകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്നും വരും ദിനങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.