ഹായിൽ: ഹായിൽ അബീർ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഗോപിനാഥ് (64) നാട്ടിൽ ഹാർട്ട് അറ്റാക്ക്മൂലം മരണപ്പെട്ടു. ഹായിൽ മലയാളികൾക്ക് ഏറെ സുപരിചിതനായ ഡോക്ടർ കഴിഞ്ഞ പത്തുവർഷത്തിലധികം അൽ അബീർ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.
അസുഖബാധിതനായി ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയിരുന്നത്. സൗമ്യമായ സ്വഭാവക്കാരനായിരുന്ന ഡോക്ടർ സാമുഹിക സാന്ത്വന മേഖലകളിൽ സഹായി കൂടിയായിരുന്നു. വിനോദിനി ആണ് ഭാര്യ മനോജ്, പ്രശാന്ത് എന്നിവർ മക്കളാണ്. ശവസംസ്കാരം നാളെ തൃശൂർ കൊടുങ്ങല്ലൂരിലെ വസതിയിൽ നടക്കും.
റിപ്പോർട്ട്: അഫ്സൽ കായംകുളം