ജുബൈൽ: ജുബൈലിൽ യുപി സ്വദേശിയെ മകൻ കൊന്നത് അതിക്രൂരമായി കൊലപ്പെടുത്തി. യു പി സ്വദേശി ശ്രീ കൃഷ്‌ണ ബ്രിഗുനാഥ് യാദവാണ് മകൻ കുമാർ യാദവിൻറെ ക്രൂരതക്ക് ഇരയായത്. യാദവിന്റെ കണ്ണുകൾ ചൂഴ് ന്നെടുത്തിരുന്നു ദേഹമാസകലം കടിച്ചു മുറിവേൽപ്പിച്ചിരുന്നു. ലഹരി ലഭിക്കാത്തതിലുള്ള പ്രശ്ങ്ങളാണ് മകനെ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നു.
ജുബൈലിലെ പ്രമുഖ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്‌തുവരികയായിരുന്നു ബ്രിഗുനാഥ് യാദവ്. ലഹരിക്ക് അടിമപ്പെട്ട മകനെ നന്നാക്കിയെടുക്കുന്നതിന് വേണ്ടി ഒന്നര മാസം മുൻപാണ് യാദവ് സൗദിയിലേക്ക് കൊണ്ടുവന്നത്.