ഇംഫാൽ: മണിപ്പൂരിൽ അപ്രതീക്ഷ നീക്കം നടത്തി നിതീഷ്‌കുമാർ. മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ ജെഡിയു ഇന്ന് പിൻവലിച്ചു. നിതീഷ്‌കുമാറിന്റെ ജെഎൻയുവിന് മണിപ്പൂരിൽ ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് കൊണ്ട് സർക്കാരിന് ഒന്നും സംഭവിക്കുകയില്ലെങ്കിലും കേന്ദ്രത്തിലും ബീഹാറിലും പ്രധാന സഖ്യ കക്ഷിയായ ജെഡിയുവിന്റെ പിന്മാറ്റം ബിജെപിക്ക് വലിയ മുന്നറിയിപ്പാണ് നൽകുന്നത്. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്യും .
2022 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ജെഡിയു ആറു സീറ്റിൽ വിജയിച്ചിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് പോവുകയായിരുന്നു. അതോടെ നിയമസഭയിൽ ജെഎൻയുവിന് ഒരംഗം മാത്രമായി. കോൺറാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
നിലവിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണുള്ളത്. ഇതിനോട് കൂടെ നാഗാ പീപ്പിൾസ് ഫ്രൻഡ് പാർട്ടിയുടെ അഞ്ചു എംഎൽഎമാരും മൂന്നു സ്വതന്ത്രരും കൂടി ബിജെപി സർക്കാരിനെ പിന്തുണക്കുന്നുണ്ട്.