കൊച്ചി: കൂട്ടത്തട്ടുകുളം പോലീസ് സ്റ്റേഷനുപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
പോലീസ് ഉദ്യാഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കൽ, ഭീഷണിപ്പടുത്തൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
കൂത്താട്ടുകുളം നഗരസഭാ കൗൺസിലറെ തട്ടിക്കൊണ്ടുപോയവർക്കെതിരെ പോലീസ് നടപടി വൈകുന്നു എന്നാരോപിച്ചാണ് പോലീസ് സ്റ്റേഷൻ ഉപരോധം. കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസ പ്രമേയ ത്തിനിടെ കൗസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടി കൊണ്ട് പോയിരുന്നു.