തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കവലയൂർ കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ബിൻഷാദ്(25) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുന്നു.
ബിൻഷാദ് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. 18ന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുന്ന പെൺകുട്ടിയെ സുഹൃത്തുക്കൾക്കൊപ്പം കാറിലെത്തിയ ബിൻഷാദ് നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ടുപോവുകയും തുടർന്ന് കാറിൽ വെച്ച് ലൈംഗികമായിപീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
തുടർന്നാണ് പോക്സോ കേസുകൾ ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.