18.7 C
Saudi Arabia
Wednesday, February 11, 2026
spot_img

സോക്കർ ഫെസ്റ്റ് സീസൺ-2 ഫിക്സ്ച്ചർ റിലീസ് ചെയ്തു

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജനുവരി 30 ന് മഹജർ എമ്പറർ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന സോക്കർ ഫെസ്റ്റ് സീസൺ-2 ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ച്ചർ റിലീസ് ചെയ്തു. ഷറഫിയയിൽ ചേർന്ന ചടങ്ങിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ അദ്ധ്യക്ഷത വഹിച്ചു.

ആദ്യ മത്സരത്തിൽ ഡെക്സോപാക്‌ ജിദ്ദ, അമിഗോസ് എഫ് സി ജിദ്ദയെയും, രണ്ടാം മത്സരത്തിൽ സാഗോ എഫ് സി, വിൻസ്റ്റാർ എഫ് സി ജിദ്ദയെയും, മൂന്നാം മത്സരത്തിൽ സമ യുണൈറ്റഡ് ഇത്തിഹാദ് എഫ് സി, എഫ് സി ഫോൺ ജിദ്ദയെയും, നാലാം മത്സരത്തിൽ അബീർ സലാമത്തക് എഫ് സി, സംസം മദീന എഫ് സി യെയും നേരിടും. നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. വെറ്ററൻ മത്സരത്തിൽ ഫ്രൈഡേ എഫ് സി, വിജയ് ഫുഡ് ബി എഫ് സി യെയും, സമ ഫുട്ബോൾ ലവേഴ്സ്, ഹിലാൽ എഫ് സിയുമായും മത്സരിക്കും.

ചടങ്ങിൽ വെച്ച് ട്രോഫി അനാച്ഛാദനം സീനിയർ വൈസ് പ്രസിഡന്റ് ടി. കെ അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു. അബ്ദുൽ ഫത്താഹ്, അബു കട്ടുപ്പാറ, നിഷാദ് തുടങ്ങിയവർ ടീമുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ജില്ല ട്രഷറർ അബ്ദുൽസലാം ഒ. പി, അസ്സൻ കോയ പെരുമണ്ണ, റിയാസ് തത്തോത്ത്, അബ്ദുൽ വഹാബ്, നിസാർ മടവൂർ, ഹാരിസ് ബാബു, മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു. സൈതലവി കെ, ഷാഫി പുത്തുർ, ഷബീർ അലി, ബഷീർ വീര്യമ്പ്രം, തഹ്ദീർ, ഖാലിദ് പാളയാട്ട്, സംജാദ് കെ, താരിഖ് അൻവർ, നിർഷാദ്  തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സാലിഹ് പൊയിൽതൊടി സ്വാഗതവും ബഷീർ കീഴില്ലത്ത് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles