28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച തുടങ്ങും; ഇന്ന് സർവകക്ഷിയോഗം

ന്യൂഡൽഹി: ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച തുടങ്ങും. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രം വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. ഇത്തവണ രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.

ആദ്യ ഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. മാർച്ച് 10നാണ് രണ്ടാം ഘട്ടം സമ്മേളനം ആരംഭിക്കുക ഏപ്രിൽ നാലുവരെയാണ് സമ്മേളനം ഉണ്ടായിരിക്കുക. മൊത്തം 27 പ്രവർത്തി ദിവസങ്ങളിലായിരിക്കും സമ്മേളനം.

വെള്ളിയാഴ്‌ച രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. ശനിയാഴ്‌ച ബജറ്റ് അവതരണത്തോടെ സഭ പിരിയും. തിങ്കളാഴ്‌ച മുതൽ മൂന്ന് ദിവസം രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയായിരിക്കും.

Related Articles

- Advertisement -spot_img

Latest Articles